ആലപ്പുഴ: രണ്ടാം പിണറായി സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത അധികാരമേൽക്കുകയാണ്. മുഖ്യമന്ത്രിയും നിയുക്ത മന്ത്രിമാരും വയലാർ രക്തസാക്ഷി മണ്ഡപത്തിൽ എത്തി ആദരം അർപ്പിച്ചു. രാവിലെ ഒൻപതിനാണ് മുഖ്യമന്ത്രി പിണറായി വിജയനും സി പി എമ്മിലെയും സി പി ഐയിലെയും നിയുക്ത മന്ത്രിമാരും രാക്ഷസാക്ഷി മണ്ഡപത്തിൽ എത്തി പുഷ്പാർച്ചന നടത്തി.
പിണറായി വിജയൻ പുഷ്പചക്രം സമർപ്പിച്ചു പുഷ്പാർച്ചനയ്ക്ക് തുടക്കം കുറിച്ചു. തുടർന്ന് നിയുക്ത മന്ത്രിമാരും പുഷ്പാർച്ചന നടത്തി. പൊതുസമ്മേളനം ഒഴിവാക്കി പത്ത് മിനിറ്റിൽ പുഷ്പാർച്ചന പൂർത്തിയാക്കി.
മാധ്യമപ്രവർത്തകരും നിശ്ചയിച്ച എൽ ഡി എഫ് നേതാക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.തുടർന്ന് രാക്ഷസാക്ഷികൾക്ക് അഭിവാദ്യം അർപ്പിക്കാൻ ആലപ്പുഴ വലിയ ചുടുകാട്ടിലെത്തി. ശേഷം ഇവർ സത്യപ്രതിജ്ഞയ്ക്ക് വേണ്ടി തിരുവനന്തപുരത്തേക്ക് തിരിക്കും.















