മുംബൈ: മുംബൈ തീരത്ത് ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്ന് അപകടത്തിൽപെട്ട പി 305 ബാർജിൽ ഉണ്ടായിരുന്ന 20 -ഓളം മലയാളികളെ നാവിക സേന രക്ഷപെടുത്തി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നാവിക സേന നടത്തിയ മണിക്കൂറുകൾ നീണ്ട തിരച്ചലിന് ഒടുവിലാണ് ഇവരെ കണ്ടെത്തിയത്. എല്ലാവരും ലൈഫ് ജാക്കെറ്റ് ധരിച്ചതിനാൽ അപകട സാധ്യത ഒഴിവായി. അപകടത്തിൽപെട്ട 50 -ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.
ബാർജ്ജിൽ ഉണ്ടായിരുന്ന 188 പേരെ ഇന്നലെ തന്നെ നാവിക സേന രക്ഷപെടുത്തി കരയിൽ എത്തിച്ചിരുന്നു.ടൗട്ടെ ചുഴലിക്കാറ്റിൽ ജീവൻ നഷ്ടമായവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയുടെ ധനസഹായവും, പരുക്കേറ്റവർക്ക് 50,000 രൂപയും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.















