ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന റിയാലിറ്റി ഷോ ബിഗ് ബോസ് സീസൺ 3 യുടെ സംപ്രേക്ഷണം തമിഴ്‌നാട്ടിൽ കോവിഡിന്റെ വ്യാപനം മൂലം ലോക്ക് ഡൗൺ പ്രഖാപിച്ച സാഹചര്യത്തിൽ താത്കാലികമായി നിർത്തിവയ്ക്കുന്നു. ഈ പ്രതിസന്ധി മാറിയാൽ ഉടൻതന്നെ ബിഗ് ബോസ്സിന്റെ സംപ്രേക്ഷണം പുന:രാരംഭിക്കുന്നതായിരിക്കും .
കോവിഡ് സാഹചര്യത്തില്‍ തമിഴ്‍നാട് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ചിത്രീകരണം നടന്ന ഇവിപി ഫിലിം സിറ്റിയിൽ നിന്ന് മത്സരാർത്ഥികളെ ഹോട്ടലിലേക്ക് മാറ്റി. ഇവിപി ഫിലിം സിറ്റിയിൽ ആരോഗ്യവകുപ്പും പൊലീസും പരിശോധന നടത്തിയിരുന്നു.
കഴിഞ്ഞ രണ്ടു മൂന്ന് ദിവസമായി ബോസ് സെറ്റിൽ അണിയറ പ്രവർത്തകർക്ക് കോവിഡ് പോസിറ്റീവാണെന്ന വാർത്ത ട്വിറ്റെർ അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അതിനിടയിലാണ് പത്തൊൻപതാം തീയതി വൈകുന്നേരം ബിഗ് ബോസ് മലയാളം സെറ്റ് തമിഴ് നാട് സർക്കാർ പൂട്ടി സീൽ വെച്ചുവെന്ന രീതിയിലുള്ളവാർത്തകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു.
















