തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് 12 ലക്ഷം രൂപ കൂടി കണ്ടെടുത്തു. പൊലീസ് നടത്തിയ തെരച്ചിലിലാണ് മുഖ്യപ്രതി രഞ്ജിത്തിന്റെ തൃശൂര്‍ പുല്ലൂറ്റിലെ വാടക വീട്ടില്‍ നിന്നാണ് പണം കണ്ടെത്തിയത്. ഇതോടെ കേസില്‍ ഇതുവരെ പൊലീസ് കണ്ടെടുത്ത തുക 90 ലക്ഷം രൂപയായി.
മുഖ്യപ്രതികളായ രജ്ഞിത്തും മുഹമ്മദ് അലിയും തട്ടിയെടുത്ത പണം നിരവധി പേര്‍ക്ക് വീതം വെച്ചുവെന്ന് അന്വേഷണ സംഘം പറയുന്നു.. ഏകദേശം 25 പേരുടെ പക്കല്‍ പണം എത്തിയതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.. കവര്‍ച്ച ചെയ്തത് 25 ലക്ഷമല്ല രണ്ടരക്കോടി രൂപയാണെന്ന് അന്വേഷണം സംഘം കണ്ടെത്തി. കൂടുതല്‍ പ്രതികളെ ചോദ്യം ചെയ്യുന്നതോടെ തുക വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടല്‍.
നിയമസഭാ തെരഞ്ഞടുപ്പിൽ മത്സരിച്ച സംസ്ഥാനത്തെ ഒരു മുതിർന്ന ബിജെപി നേതാവിനായി എത്തിയ മൂന്നരക്കോടിയുടെ കുഴൽപ്പണമാണ് കവർച ചെയ്തതെന്നാണ് ആക്ഷേപം.















