തിരുവനന്തപുരം: കോൺഗ്രസ് വിട്ട് എൻ സി പിയിൽ എത്തിയ മുതിർന്ന നേതാവ് പി സി ചാക്കോ എൻ സി പി സംസ്ഥാന അധ്യക്ഷനാകും . ഇതിന് ദേശിയ അധ്യക്ഷൻ ശരത് പവാർ അനുമതി നൽകി.
നിലവിൽ ടി പി പീതാംബരനാണ് സംസ്ഥാന പ്രസിഡന്റ്. പീതാംബരനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റണമെന്ന് പാർട്ടിക്ക് ഉള്ളിലെ ഒരു വലിയ വിഭാഗം ദേശിയ നേതൃത്വത്തെ അറിയിച്ചു.
















