ചെന്നൈ:തമിഴ് നടനും ഡി എം ഡി കെ അധ്യക്ഷനുമായ വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസ്സത്തെ തുടർന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആരോഗ്യനില ഗുരുതരമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കഴിഞ്ഞ വർഷം കോവിഡ് ബാധിതനായ അദ്ദേഹം രോഗമുക്തി നേടിയിരുന്നു.
മറ്റു ചില രോഗങ്ങൾക്ക് അദ്ദേഹം നിലവിൽ ചികിത്സ തേടുന്നുണ്ട്. ആരോഗ്യപരമായ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ചു വർഷങ്ങളായി അദ്ദേഹം പൊതുചടങ്ങുകളിൽ നിന്നും മാറി നിൽക്കുകയാണ്.
















