അഹമ്മദാബാദ്: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഗുജറാത്തിലെ 36 നഗരങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന രാത്രികാല കര്‍ഫ്യു മൂന്ന് ദിവസത്തേക്കു കൂടി നീട്ടി. ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ ആറ് വരെയാണ് നിയന്ത്രണമെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി അറിയിച്ചു.
മേയ് 20ന് സ്ഥിതി വിലയിരുത്തിയതിനു ശേഷം രാത്രി കര്‍ഫ്യൂവും മറ്റ് നിയന്ത്രണങ്ങളും നീട്ടണോ എന്ന് സര്‍ക്കാര്‍ ആലോചിക്കുമെന്ന് രൂപാണി പറഞ്ഞു. ഈ മൂന്ന് ദിവസങ്ങളില്‍ അവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.
















