തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ നഗരസഭയുടെ പേരില്‍ പണപ്പിരിവ് നടത്തിയതിനെതിരെ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി മേയര്‍. പ്രസ് ക്ലബില്‍ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചണ്‍ നഗരസഭയുടേതെന്ന് തെറ്റിദ്ധരിപ്പിച്ച് കാട്ടാക്കടയിലുള്ള ഒരു വ്യാപാരിയില്‍ നിന്നും ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്താന്‍ ശ്രമിച്ചതിനെതിരെയാണ് പരാതി നല്‍കിയത്.
കൂടാതെ, ശ്രീ. ഗവാസ്‌ക്കര്‍ എന്ന ആളിനെ പ്രസ് ക്ലബ് സെക്രട്ടറിയെന്നു പരിചയപ്പെടുത്തി ഒരാള്‍ പണപ്പിരിവിന് ശ്രമിച്ചു എന്നതാണ് നഗരസഭയ്ക്ക് ലഭിച്ച മറ്റൊരു പരാതി. ഇതേ തുടര്‍ന്ന് പ്രസ് ക്ലബ് സെക്രട്ടറി ശ്രീ. രാധാകൃഷ്ണനോട് സംസാരിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് മേയര്‍ അറിയിച്ചു.















