രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളും അടച്ചുപൂട്ടലിലാണ്. ഈ സാഹചര്യത്തില്‍ കടുത്ത ദാരിദ്ര്യത്തിലാണ് താനെന്ന് പ്രമുഖ തെലുങ്ക് നടി പവള ശ്യാമള. വെള്ളിത്തിരയില്‍ കോമഡി കഥാപാത്രങ്ങളിലൂടെ ശ്രദ്ധനേടിയ താരമാണ് പവള ശ്യാമള.
കോവിഡ് വ്യാപനത്തിന് പിന്നാലെ ഷൂട്ടിങ് നിലച്ചതോടെ ലഭിച്ച പുരസ്‌കാരങ്ങള്‍ വിറ്റ് ജീവിക്കാനുള്ള മാര്‍ഗം കണ്ടെത്തുകയാണ് നടി.’കടുത്ത ദാരിദ്ര്യത്തിലാണ് ഞാന്‍. നേരത്തെയും പട്ടിണി കിടന്നിട്ടുണ്ട്. പക്ഷേ ഈ അവസരത്തില്‍ നേരിടുന്ന കഷ്ടപ്പാട് എന്നെ ഭയപ്പെടുത്തുന്നു. കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് എന്റെ മകള്‍ കുറച്ച് കാലങ്ങളായി കിടപ്പിലാണ്. ചികിത്സയ്ക്കായി എല്ലാ മാസവും പതിനായിരത്തോളം രൂപ വേണം. ആരും സഹായിക്കാനില്ല. ഒടുവില്‍ പുരസ്‌കാരങ്ങള്‍ വരെ വില്‍ക്കേണ്ടി വന്നുവെന്ന് ശ്യാമള പറഞ്ഞു.
















