തൃശൂർ: കടുത്ത ചുമയെ തുടർന്ന് മന്ത്രി വി എസ് സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു തവണ കോവിഡ് ബാധിതനായിരുന്നു. കോവിഡ് അനന്തര ചികിത്സയ്ക്ക് ഇടയിലാണ് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. കഴിഞ്ഞ വർഷം കോവിഡിന് എതിരെയുള്ള പോരാട്ടത്തിൽ എറണാകുളം ജില്ലയുടെ ചുമതല വഹിക്കുന്നതിനിടയിലാണ് ആദ്യം കോവിഡ് ബാധിതനാകുന്നത്.
ശ്വാസംമുട്ടലിന് ഇൻഹേലർ ഉപയോഗിച്ചിരുന്നു. പ്രമേഹവും രക്തസമ്മർദ്ദവുമുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു ചികിത്സ. അലര്ജി ഉള്ളതിനാൽ അദ്ദേഹത്തിന് വാക്‌സിൻ സ്വീകരിക്കാൻ കഴിഞ്ഞില്ല.തിരഞ്ഞെടുപ്പിന് പിന്നാലെയാണ് അദ്ദേഹത്തിന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്.
















