നാരദ കൈക്കൂലി കേസിൽ തന്റെ മന്ത്രിസഭയിലെ ഫിർഹാദ് ഹക്കീം, സുബ്രത മുഖർജി എന്നിവരെ സിബിഐ അറസ്റ്റു ചെയ്തതിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രകോപിതയായി. മന്ത്രിമാരുടെ അറസ്റ്റിനു തൊട്ടുപിന്നാലെ മമത കൊൽക്കത്തയിലെ സിബിഐ ഓഫിസിലെത്തി. ‘എന്നെയും അറസ്റ്റ് ചെയ്യൂ’ എന്നു മമത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടെന്നാണു റിപ്പോർട്ട് വ്യക്തമാക്കുന്നത്.
#WATCH | West Bengal Chief Minister Mamata Banerjee arrived at the CBI office pic.twitter.com/eNvpSeu692
— ANI (@ANI)
May 17, 2021
കേന്ദ്ര സർക്കാരും ബംഗാളും ഏറ്റുമുട്ടലിലാണ്. ഇതിന്റെ തുടർച്ചയാണ് സിബിഐയെ ഉപയോഗിച്ചുള്ള നീക്കമെന്നാണ് ആരോപണം. മന്ത്രിമാരെ കൂടാതെ തൃണമൂൽ എംഎൽഎ മദൻ മിത്ര, മുൻ തൃണമൂൽ നേതാവ് സോവൻ ചാറ്റർജി എന്നിവരെയും വീടുകളിൽനിന്ന് സിബിഐ സംഘം ഓഫിസിലേക്കു കൊണ്ടുപോയി.
#WATCH | TMC supporters hold protest outside the CBI office over the arrest of its leaders. pic.twitter.com/0lBPK92zfA
— ANI (@ANI)
May 17, 2021
‘സ്പീക്കറുടെയോ സംസ്ഥാന സർക്കാരിന്റെയോ അനുമതിയില്ലാതെ സംസ്ഥാനത്തെ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാൻ നിയമമില്ല. എന്റെ മന്ത്രിമാരെ നിങ്ങൾ അറസ്റ്റ് ചെയ്യുകയാണെങ്കിൽ എന്നെയും അറസ്റ്റ് ചെയ്യണം’– മമത സിബിഐ സംഘത്തോടു പറഞ്ഞതായി അഭിഭാഷകൻ അനിന്ദോ റാവത്ത് വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു.
#WATCH | TMC supporters hold protest outside the CBI office over the arrest of its leaders. pic.twitter.com/0lBPK92zfA
— ANI (@ANI)
May 17, 2021
സംഭവത്തിൽ പ്രതിഷേധിച്ചു തൃണമൂൽ പ്രവർത്തകർ തടിച്ചുകൂടിയതിനു പിന്നാലെയാണു മുഖ്യമന്ത്രി സിബിഐ ഓഫിസിലേക്ക് പോയത്. ശരിയായ അനുമതിയില്ലാതെയാണു തന്നെ അറസ്റ്റ് ചെയ്തതെന്നു ഫിർഹാദ് ഹക്കീം ആരോപിച്ചു.
നാലു പേർക്കെതിരായ അന്വേഷണത്തിന് ഗവർണർ ജഗദീപ് ധൻഖർ ഈ മാസം ആദ്യമാണ് അനുമതി നൽകിയത്. എംഎൽഎമാർക്ക് എതിരായ നിയമ നടപടിക്കു നിയമസഭാ സ്പീക്കറാണ് അനുമതി നൽകേണ്ടത്. സ്പീക്കറോട് അനുമതി ചോദിക്കാതെ ഗവർണറെയാണു സിബിഐ സമീപിച്ചത്.
I have heard CM Mamata Banerjee telling the officials that there is no rule that without the speaker’s & State govt’s permission one can arrest state officials. You have to arrest me (Mamata) if you arrest my officials: Advocate Anindo Raut#WestBengal pic.twitter.com/MFmxt01Klg
— ANI (@ANI)
May 17, 2021
















