ചണ്ഡിഗഡ്: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഡല്‍ഹി, ഹരിയാന സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ ലോക്ക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ച് പഞ്ചാബും. ഉയര്‍ന്ന കോവിഡ് പോസിറ്റിവിറ്റിയും മരണനിരക്കും തുടരുന്നതിനാല്‍ സംസ്ഥാനത്ത് ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് വ്യക്തമാക്കി. ഈ മാസം 31 വരെയാണ് പഞ്ചാബില്‍ ലോക്ക്ഡൗണ്‍ നീട്ടിയത്.
വാരാന്ത്യ ലോക്ക്ഡൗൺ, നൈറ്റ് കർഫ്യൂ തുടങ്ങിയ നിയന്ത്രണങ്ങൾ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്നു. എല്ലാ നിയന്ത്രണങ്ങളും കർശനമായി നടപ്പാക്കണമെന്ന് നിർദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ഇതുവരെ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ ഫലം ഉണ്ടായെങ്കിലും മെയ് 15 വരെ പോസിറ്റിവിറ്റി നിരക്ക് 13.1 ശതമാനം ആണ്. അതിനാൽ നിയന്ത്രണങ്ങൾ നീട്ടേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും എല്ലാ നിർദേശങ്ങളും കർശനമായി നടപ്പാക്കുന്നത് ജില്ലാ അധികാരികൾ തുടരണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.
പ്രാദേശിക സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്ന കാര്യം ജില്ലാ ഭരണകൂടങ്ങള്‍ക്ക് തീരുമാനിക്കാം. എന്നാല്‍ സംസ്ഥാനത്ത് ആകെ നടപ്പിലാക്കുന്ന നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍ ബാധ്യസ്ഥരാണെന്നും മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞു.
















