തിരുവനന്തപുരം: സംസ്ഥാനത്ത് 18 മുതല്‍ 44 വരെ പ്രായമുള്ള മുന്‍ഗണനാ വിഭാഗത്തിന്റെ വാക്‌സിനേഷന്‍ നാളെ ആരംഭിക്കുന്നു. ഈ പ്രായത്തിലുള്ള അനുബന്ധ രോഗമുള്ളവരെയാണ് ആദ്യ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനുള്ള മുന്നൊരുക്കങ്ങള്‍ ആരോഗ്യ വകുപ്പ് നടത്തിയിട്ടുണ്ട്. 18 നും 44 വയസിനും ഇടയിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന്റെ മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്.
വാക്സിനേഷൻ ആരംഭിക്കാനിരിക്കെ രണ്ട് ദിവസം കൊണ്ട് 1,90,745 പേരാണ് രജിസ്റ്റർ ചെയ്തത്. അകെ 4.88 ലക്ഷത്തിലധികം പേർ വെബ് സൈറ്റ് സന്ദർശിച്ചു. ഇതിൽ 40,000ത്തോളം പേരാണ് രേഖകൾ അപ്ലോഡ് ചെയ്തത്. അനുബന്ധ രോഗത്തിനുള്ള രേഖകൾ അപ്ലോഡ് ചെയ്തവർക്കാണ് മുൻഗണന. നിരസിച്ച അർഹരായവർക്ക് മതിയായ രേഖകൾ സഹിതം വീണ്ടും അപേക്ഷിക്കം.
നാളെ മുതലാണ് സംസ്ഥാനത്ത് 18 മുതൽ 44 വയസുവരെയുള്ള മുൻഗണനാ വിഭാഗത്തിന്റെ വാക്സിനേഷൻ ആരംഭിക്കുക. ഇതിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായി.
https://covid19.kerala.gov.in/vaccine/ എന്ന വെബ്സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. വാക്സിനേഷൻ കേന്ദ്രത്തിൽ അപ്പോയിന്റ്മെന്റ് എസ്.എം.എസ്, ആധാറോ മറ്റ് അംഗീകൃത തിരിച്ചറിയൽ രേഖയോ, അനുബന്ധരോഗ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.
18-44 വയസുകാരുടെ വാക്‌സിനേഷനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍
വാക്‌സിനേഷന്‍ സെഷനുകള്‍ അനുവദിക്കുന്നത് വാക്‌സിന്റെ ലഭ്യത അനുസരിച്ചാണ്. അതിനാല്‍ എല്ലാവരും സഹകരിക്കുക.
രണ്ടാം ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ച് കഴിഞ്ഞ് 12 മുതല്‍ 16 ആഴ്ചയ്ക്കുള്ളിലും കോവാക്‌സിന്‍ രണ്ടാം ഡോസ് 4 മുതല്‍ 6 ആഴ്ചയ്ക്കുള്ളിലും എടുക്കണം.
·45 വയസിന് മുകളിലുള്ളവര്‍ക്കുള്ള വാകിസിനേഷനും തുടരുന്നതാണ്.
2022 ജനുവരി ഒന്നിന് 18 വയസ് തികയുന്നവര്‍ മുതല്‍ 45 വയസ് വരെയുള്ള അനുബന്ധ രോഗബാധയുള്ളവര്‍ക്ക് മുന്‍ഗണന അനുസരിച്ച് വാക്‌സിന്‍ 2021 മെയ് 17 മുതല്‍ ലഭ്യമാകും.
· 8-45 വയസ് വരെയുള്ളവര്‍ വാക്‌സിനേഷനായി http://www.cowin.gov.in എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയും അനുബന്ധരോഗങ്ങളുടെ അടിസ്ഥാനത്തില്‍ മുന്‍ഗണന ലഭിക്കുവാനായി https://covid19.kerala.gov.in/vaccine/ എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം. ഇവിടെ അംഗീകൃത മെഡിക്കല്‍ പ്രാക്ടീഷണര്‍ നല്‍കുന്ന അനുബന്ധ രോഗങ്ങള്‍ സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം.
അനുബന്ധ രോഗങ്ങളുടെ പട്ടികയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ മാതൃകയും http://www.dhs.kerala.gov.in, http://www.arogyakeralam.gov.in, http://www.sha.kerala എന്നീ വെബ് സൈറ്റുകളില്‍ ലഭ്യമാണ്.
വാക്‌സിനേഷന്‍ കേന്ദ്രം, തീയതി, സമയം ഇവ ലഭിക്കുന്നവര്‍ മാത്രം വാക്‌സിന്‍ സ്വീകരിക്കുവാനായി വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തുക
വാക്‌സിനേഷന്‍ കേന്ദ്രം, തീയതി, സമയം ഇവയുടെ സന്ദേശം ലഭിക്കാത്തവര്‍ വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തി തിരക്ക് കൂട്ടരുത്. അറിയിപ്പ് ലഭിച്ച ശേഷം എത്തുക. എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാകും.
















