ന്യൂഡല്‍ഹി: ഹരിയാനയില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി നീട്ടി. മെയ് 24 വരെയാണ് നീട്ടിയത്. ലോക്ക്ഡൗൺ നാളെ അവസാനിക്കാനിരിക്കെയാണ് സർക്കാർ നടപടി.
നിയന്ത്രണങ്ങള്‍ ശക്തമാക്കുമെന്ന് ലോക് ഡൗണ്‍ നീട്ടിക്കൊണ്ട് ആരോഗ്യ മന്ത്രി അനില്‍ വിജ് പറഞ്ഞു. ലോക്ക്ഡൗൺ സമയത്ത് പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.
ആശുപത്രികളിൽ മെഡിക്കൽ ഓക്‌സിജന്റെ ആവശ്യകത വർദ്ധിച്ചു. നിലവിലെ സ്ഥിതിഗതികൾ പരിഹരിക്കാൻ സർക്കാർ പരമാവധി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച ലോക്ഡൗണ്‍ അവസാനിക്കാനിരിക്കെയാണ് സര്‍ക്കാര്‍ നടപടി. മേയ് 3 മുതല്‍ 10വരെയാണ് ഹരിയാനയില്‍ ആദ്യഘട്ടത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. പിന്നീട് 17 വരെ നീട്ടി. അത് വീണ്ടും 24വരെയും നീട്ടുകയായിരുന്നു.
ഹരിയാനയില്‍ കഴിഞ്ഞദിവസം 9676 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 8.36 ശതമാനം ആണ്.
















