ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് വ്യാപനം മൂലം മരിച്ചവരുടെ എണ്ണം 33.83 ലക്ഷം പിന്നിട്ടു. ഇന്നലെ മാത്രം 11,000ത്തിലധികം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ലോകത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 16.31 ലക്ഷം കടന്നാതായാണ് റിപ്പോര്‍ട്ട്.
വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം ആറ് ലക്ഷത്തിലധികം പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ ഒരുകോടി എഴുപത്തിരണ്ട് ലക്ഷം പേര്‍ ചികിത്സയിലുണ്ട്. ലോകത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം പതിനാറ് കോടി മുപ്പത്തിയൊന്ന് ലക്ഷം കടന്നു.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇന്ത്യയാണ് ലോകത്ത് ഒന്നാം സ്ഥാനത്ത്. രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്ക തന്നെയാണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത്. യുഎസില്‍ മൂന്ന് കോടി മുപ്പത്തിയാറ് ലക്ഷം പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം രണ്ട് കോടി നാല്‍പത്തിമൂന്ന് ലക്ഷം പിന്നിട്ടു. മരണസംഖ്യ 2.66 ലക്ഷമായി ഉയര്‍ന്നു. അതേസമയം രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.8 ശതമാനമായി കുറഞ്ഞതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞാഴ്ച 21.9 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 11 സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തിലധികം പേര്‍ ചികിത്സയിലുണ്ട്
















