കവരത്തി: ലക്ഷദ്വീപില്‍ വീശിയടിച്ച് ‘ടൗട്ടേ ചുഴലിക്കാറ്റ്. നിരവധി വീടുകളും ബോട്ടുകളും തകര്‍ന്നു. കനത്ത നാശനഷ്ടങ്ങളാണ് ലക്ഷദ്വീപില്‍ ചുഴലിക്കാറ്റില്‍ മൂലം ഉണ്ടായത്.അതിനിടെ, കനത്ത കാറ്റിനും മഴയ്ക്കുമൊപ്പം ശക്തമായ കടല്‍ക്ഷോഭവുമുണ്ടായി. തെങ്ങുകള്‍ കടപുഴകി വീണതോടെ വൈദ്യുതി വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാറിലായി.
കൂടാതെ അറുപതിലധികം മത്സ്യബന്ധന ബോട്ടുകള്‍ക്കും തകരാറുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ചെത്തിലാത്ത്, കില്‍ത്താന്‍ ദ്വീപുകളില്‍ ടൗട്ടേ കനത്ത നാശം വിതച്ചു. ആന്ത്രോത്ത് ദ്വീപിലും കല്‍പേനിയില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലും വെള്ളം കയറി.
ഇതിനിടെ കൊച്ചിയില്‍ നിന്ന് മീന്‍ പിടിക്കാന്‍ പോയ ബോട്ട് ലക്ഷദ്വീപിന് സമീപം മുങ്ങി എട്ട് പേരെ കാണാതായി. തമിഴ്‌നാട്, ഒഡീസ സ്വദേശികളാണ് ബോട്ടിലുണ്ടായിരുന്നത്. ഈ മാസം ഒന്നാം തീയതി കൊച്ചി വൈപ്പിനില്‍ നിന്നും യാത്ര തിരിച്ച മുരുഗന്‍ തുണൈ എന്ന മത്സ്യബന്ധന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ശക്തമായ കാറ്റാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലക്ഷദ്വീപിന് വടക്ക് പടിഞ്ഞാറിന് സമീപമുള്ള തീരത്താണ് ബോട്ട് അപകടത്തില്‍പ്പെട്ടത്. ബോട്ട് അപകടത്തില്‍പ്പെടുന്നത് മറ്റ് രണ്ട് ബോട്ടുകളിലെ ജീവനക്കാര്‍ കണ്ടതോടെയാണ് വാര്‍ത്ത സ്ഥിരീകരിച്ചത്. കാലാവസ്ഥ തെരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
















