അബുദാബി: യുഎഇയില്‍ ഇന്ന് 1,321 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ മൂന്ന് പേര്‍ രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം, ചികിത്സയിലായിരുന്ന 1,302 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 5,25,080 ആയി ഉയര്‍ന്നു.
24 മണിക്കൂറിനിടെ നടത്തിയ 1,61,182 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. രാജ്യത്ത് ഇതുവരെ 5,44,931 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,629 കോവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിലവില്‍ 18,222 കോവിഡ് രോഗികള്‍ യുഎഇയില്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്.
















