ന്യൂഡൽഹി: മുൻ കേന്ദ്ര വിദേശ കാര്യ മന്ത്രിയും കേരള ഗവർണറുമായ ആർ എൽ ഭാട്ടിയ അന്തരിച്ചു.കോവിഡ് ബാധിച്ചായിരുന്നു മരണം. അമൃതസറിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രിയോടെയാണ് അന്ത്യം.
2004-2008 കാലഘട്ടത്തിൽ കേരളത്തിന്റെ ഗവർണർ ആയിരുന്നു ഭാട്ടിയ.1982 മുതൽ 1984 വരെ പഞ്ചാബിലെ കോൺഗ്രസ് പാർട്ടി അധ്യക്ഷനായിരുന്നു. 1991 -ൽ എ ഐ സി സി ജനറൽ സെക്രട്ടറി ആയി.
















