സംഗീത സംവിധായകൻ രഞ്ജിൻ രാജിൻ അച്ഛനായി. അവനെത്തി എന്ന അടികുറിപ്പോടെയാണ് താരം കുഞ്ഞിന്റെ ജനനം ആരധാകരെ അറിയിച്ചത്. ആശുപത്രിയിൽ നിന്നും ഭാര്യക്ക് ഒപ്പമുള്ള ചിത്രങ്ങളും അദ്ദേഹം പങ്ക് വച്ചു. സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവാണ് താരം. വിശേഷങ്ങളെല്ലാം ആരധകരുമായി പങ്ക് വെയ്ക്കാറുമുണ്ട്.
ബേബി ഷവർ ചിത്രങ്ങൾ പങ്ക് വച്ചാണ് ഭാര്യ ഗർഭിണിയായ വിവരം താരം അറിയിച്ചത്. നീണ്ട നാളത്തെ പ്രണയത്തിന് ഒടുവിലാൻ രഞ്ജിനും ശിൽപയും വിവാഹിതരാകുന്നത്. കാണെക്കാണെ,കാവൽ എന്നി ചിത്രങ്ങളുടെ സംഗീത സംവിധാനവും അദ്ദേഹമാണ്.

















