ന്യൂഡൽഹി: രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. കോവിഡ് സാഹചര്യത്തിനും വാക്‌സിനേഷനും ഒപ്പം സംസ്ഥാനങ്ങളിലെ പ്രകൃതിക്ഷോഭ സാഹചര്യവും പ്രധാനമന്ത്രി വിലയിരുത്തും.
കോവിഡ് വ്യാപനത്തിൽ ചെറിയ കുറവ് ഉണ്ടായെങ്കിലും മരണനിരക്ക് കൂടുന്നത് ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. രണ്ടാം തരംഗത്തിന്റെ വെല്ലുവിളി ഏതാനും നാൾ കൂടി ഉണ്ടാകുമെന്ന് വിലയിരുത്തൽ.
അതേ സമയം രാജ്യത്ത് ഇന്നും മൂന്ന് ലക്ഷത്തിലേറെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,26,098 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,43,72,907 ആയി. 3890 മരണം കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.















