ജനീവ: ഇന്ത്യയിലെ കോവിഡ് സാഹചര്യം ഏറെ ആശങ്കാജനകമെന്ന് ലോകാരോഗ്യ സംഘടന. പല സംസ്ഥാനങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണവും മരണനിരക്കും ഏറെ ആശങ്ക ജനകമെന്ന് ലോകാരോഗ്യ സംഘടന മേധാവി പറഞ്ഞു.
ഇന്ത്യയിൽ രണ്ടാം തരംഗം രൂക്ഷമാണ്. ഈ സാഹചര്യത്തിൽ ആയിരകണക്കിന് ഓക്‌സിജൻ കോണ്സെന്ട്രേറ്റ്, മൊബൈൽ ഫീൽഡ് ആശുപത്രി ടെന്റ്,മാസ്ക് മറ്റു ഉപകരണങ്ങൾ എന്നിവ ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിസന്ധിഘട്ടത്തിൽ ഇന്ത്യയ്ക്ക് പിന്തുണയേകിയ എല്ലാവര്ക്കും ലോകാരോഗ്യ സംഘടനാ മേധാവി നന്ദി അറിയിച്ചു. കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം ആദ്യ തരംഗത്തേക്കാൾ രൂക്ഷമാണ്.
ഇത് ഇന്ത്യയിൽ മാത്രം പരിമിതപ്പെടുന്നില്ല.നേപ്പാൾ,ശ്രീ ലങ്ക, തായ് ലാൻഡ് ,ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലും കോവിഡ് കേസുകൾ കൂടുതലാണ്.ഈ രാജ്യങ്ങൾക്ക് സാധ്യമായ എല്ലാ സഹായങ്ങളുൽ ലോകാരോഗ്യ സംഘടന നൽകുമെന്നും സംഘടന അറിയിച്ചു.















