തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന നാല് ജില്ലകളിൽ തിങ്കൾ മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ. ഇതിന്റെ മാർഗരേഖ ഇന്ന് പുറത്തിറക്കും. തിരുവനന്തപുരം,എറണാകുളം,മലപ്പുറം,തൃശൂർ ജില്ലകളിലാണ് ട്രിപ്പിൾ ലോക്ക് ഡൗൺ.
അതേ സമയം സംസ്ഥാനത്ത് തിങ്കൾ മുതൽ ലോക്ക് ഡൗൺ നീട്ടി. ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ജില്ലകളിൽ കടുത്ത നിയന്ത്രണങ്ങളാകും നടപ്പാക്കുക.
ഈ പ്രദേശങ്ങളിൽ കടകൾ ഏഴര വരെ തുറക്കാൻ സാധിക്കില്ല. പോലീസ് പാസ് ഉള്ളത് മൂലം യാത്ര അനുമതിയും ഉണ്ടാകില്ല. ഏറ്റവും ആവശ്യമുള്ളവർക്ക് മാത്രമേ പുറത്തിറങ്ങാൻ അനുമതിയുള്ളൂ.
നിർമാണ പ്രവർത്തനങ്ങൾക്ക് വിലക്കുണ്ടാകും. സംസ്ഥാനത്ത് ലോക്ക് ഡൗൺ ഒരാഴ്ച്ച കൂട്ടി ഇന്നലെയാണ് ഉത്തരവിറക്കിയത്. എല്ലാ ജില്ലകളിലും ടി പി ആർ ഉയർന്ന നിൽക്കുന്ന സാഹചര്യത്തിലാണ് ലോക്ക് ഡൗൺ മെയ് 23 വരെ നീട്ടിയത്.















