ന്യൂഡൽഹി: രാജ്യത്ത് ഇന്നലെയും മൂന്ന് ലക്ഷത്തിലധികം കോവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,26,098 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,43,72,907 ആയി. 3890 മരണം കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.
ഇതോടെ ആകെ മരണസംഖ്യ 2,66,207 ആയി. 3,53,299 പേർ രോഗമുക്തരായി.നിലവിൽ 36,73,802 പേർ ചികിത്സയിലുണ്ട്. രാജ്യത്ത് ഇതുവരെ 2,04,32,898 പേർ രോഗമുക്തരായി.















