തിരുവനന്തപുരം: 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് കോവിഡ് വാക്‌സിൻ വിതരണം സംസ്ഥാനത്ത് തിങ്കളാഴ്ച ആരംഭിക്കും. ഇവർക്ക് വേണ്ടിയുള്ള വാക്‌സിൻ റെജിസ്ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും.തുടക്കത്തിൽ മറ്റു രോഗങ്ങൾ ഉള്ളവർക്കാണ് വാക്‌സിൻ നൽകുക . ഹൃദ്രോഗികളും പത്ത് വർഷത്തിലേറെയായി പ്രമേഹത്തിനോ രക്താതിസമ്മർദ്ദത്തിനോ ചികിത്സ തേടുന്നവരടക്കം 20 രോഗങ്ങൾ ഉള്ളവർക്കാണ് മുൻഗണന.
പക്ഷാഘാതം,വൃക്ക, കരൾ സ്റ്റംസെല്ൽ മാറ്റി വെച്ചവർ,അതിനായി കാത്തിരിക്കുന്നവർ,വൃക്കരോഗികൾ ,കരൾരോഗം,ശ്വാസകോശത്തിന് ചികിത്സ തേടുന്നവർ,ലുകീമിയ,മൈലോമ,ക്യാൻസർ രോഗത്തിന് ചികില്സിക്കുന്നവർ മറ്റു പ്രതിരോധ ശേഷി കുറയ്ക്കുന്ന അസുഖങ്ങൾ ഉള്ളവർക്കായിരിക്കും മുൻഗണന.
18 വയസ്സിന് മുകളിൽ ഉള്ളവർക്ക് വാക്‌സിൻ വിതരണം തിങ്കളാഴ്ച ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് പറഞ്ഞത്. സംസ്ഥാനത്ത് കോവിഷീൽഡ് വാക്‌സിൻ സ്വീകരിച്ചു 84 ദിവസം പൂർത്തിയായവർക്ക് മാത്രമേ നാളെ മുതൽ രണ്ടാമത്തെ ഡോസ് അനുവദിക്കുകയുള്ളു.















