ന്യൂഡൽഹി: രാജ്യത്തു കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ സി ബി എസ് ഇ 12 -ആം ക്ലാസ് പരീക്ഷയും റദ്ദാക്കിയേക്കുമെന്ന് സൂചന. ഈ കാര്യത്തിൽ രണ്ട് ആഴ്ച്ചയ്ക് ഉള്ളിൽ തീരുമാനമുണ്ടാകുമെന്ന് കേന്ദ്ര വിദ്യാഭാസ മന്ത്രാലയങ്ങൾ വ്യക്തമാക്കി.
സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ കോവിഡ് വ്യാപനത്തെ തുടർന്ന് റദ്ദാക്കിയിരുന്നു.മെയ് അവസാന വാരം രാജ്യത്തെ കോവിഡ് സ്ഥിതിഗതികൾ വിശകലനം ചെയ്ത ശേഷമായിരിക്കും അന്തിമ തീരുമാനം.
പരീക്ഷ റദ്ദാകുകയാണെങ്കിൽ മൂല്യനിർണയം എങ്ങനെ വേണം എന്നുള്ളതിനെ കുറിച്ചും ആലോചിക്കുന്നുണ്ട് 12 -ആം ക്ലാസ് പരീക്ഷ റദ്ദാക്കി മറ്റു മാർഗങ്ങളിലൂടെ മൂല്യനിർണയം നടത്താൻ സി ബി എസ് ഇയോടും ഐ സി എസ് ഇയോടും എന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതിയുടെ മുന്നിലേക്ക് എത്തുന്നുണ്ട്.
















