തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ ഒരു ആഴ്ച കൂടി നീട്ടാൻ തീരുമാനമായി. ഒദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ ഉണ്ടാകുമെന്ന് സൂചന. നിലവിലുള്ള നിയന്ത്രണങ്ങൾ അതേ പടി തുടരും.
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനാലാണ് തീരുമാനം. 15 -ആം തീയതി വരെയാണ് സംസ്ഥാനത്ത് നിലവിൽ ലോക്ക് ഡൗൺ. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷവും പ്രതിദിന കേസുകളിൽ കുറവ് ഉണ്ടായിട്ടില്ല.
എന്നാൽ വരും ദിവസങ്ങളിൽ കേസുകൾ കുറയുമെന്നാണ് പ്രതീക്ഷ. എന്നാൽ ലോക്ക് ഡൗൺ നീട്ടുന്നത് ദിവസവേതനകാർക്ക് തിരിച്ചടിയാകുമെന്ന് സർക്കാരിന് അറിയാം. അതിനാൽ രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തി മറ്റു സ്ഥലങ്ങളിൽ മിനി ലോക്ക് ഡൗൺ ഏർപ്പെടുത്താനാണ് സർക്കാർ നീക്കം.















