ലക്നൗ: ഉത്തർപ്രദേശിൽ ജയിലിൽ വെടി വെയ്പ്പ്. ചിത്രകൂട് ജയിലായിരുന്നു സംഭവം. വെടി വെയ്പ്പിനെ തുടർന്ന് മൂന്ന് മരണം സ്ഥിരീകരിച്ചു. രണ്ടു തടവുകാരെ സഹതടവുകാരൻ വെടി വച്ചു കൊല്ലുകയായിരുന്നു.
ശേഷം അഞ്ചു തടവുകാരെ ബന്ദിയാക്കിയ ഇയാളെ പോലീസ് വെടി വച്ച് കൊന്നു.ഗുണ്ടാ നേതാവ് മുകീം കാല അടക്കമുള്ള രണ്ടു തടവുകാരാണ് മരിച്ചത്.
ജയിലിലെ മറ്റൊപ്പ് തടവുകാരനായി അൻഷു ദീക്ഷിത്താണ് രണ്ടു പേരെ വെടി വച്ച് കൊന്നത്. വെടി വെയ്പ്പിന് പിന്നാലെ ഇയാൾ അഞ്ചു പേരെ ബന്ദികളാക്കി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
ജില്ലാ പോലീസ് മേധാവിയും കല്ലെക്ടറും സ്ഥലത്ത് എത്തി അനുനയനത്തിന് ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് പോലീസ് നടത്തിയ രഹസ്യ നീക്കത്തിൽ ഇയാൾ മരിക്കുകയായിരുന്നു.
















