പ്രമുഖ തെലുങ്ക് സംവിധായകനും തിരകഥാകൃത്തുമായ നന്ദ്യാല രവി അന്തരിച്ചു. ഹൈദരാബാദിലെ ആശുപത്രിയിൽ കോവിഡ് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം. ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചുവെന്ന് വാർത്ത വന്നതിന് പിന്നാലെ നിരവധി താരങ്ങൾ സഹായം വാഗ്ദാനം ചെയ്തു രംഗത്ത് എത്തി.
സൂപ്പർ താരം ചിരഞ്ജീവി അടക്കമുള്ളവർ സഹായം എത്തിച്ചു. ചികിത്സയിലിരിക്കെ ഇന്ന് ആരോഗ്യനില വഷളാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
















