ന്യൂഡൽഹി:രാജ്യത്ത് ആവശ്യത്തിന് വാക്‌സിൻ ഇല്ലാതെ വാക്‌സിൻ എടുക്കു എന്ന ഡയലർ ടോൺ കേൾപ്പിക്കുന്നത് അരോചകമെന്ന് ഡൽഹി ഹൈക്കോടതി. ആവശ്യത്തിന് വാക്‌സിൻ ഇല്ലാതെ ഇത്തരത്തിൽ സന്ദേശം നൽകുന്നത് എത്ര നാൾ തുടരുമെന്നും കോടതി ചോദിച്ചു. ഈ സന്ദേശം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും കോടതി ചോദിച്ചു.
പണം ഈടാക്കായിട്ടാണെങ്കിലും എല്ലാവര്ക്കും വാക്‌സിൻ നൽകണം. കോവിഡ് പ്രതിരോധത്തിന് ഒരു സന്ദേശം കേൾപ്പിക്കാതെ പല സന്ദേശങ്ങൾ ആയി കേൾപ്പിക്കണം. ടെലിവിഷൻ അവതാരകർ ഉപയോഗിച്ച് ടി വിയിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാമെന്നും കോടതി നിർദേശിച്ചു.
അതേ സമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,43,144 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,40,46,809 ആയി. 24 മണിക്കൂറിനിടെ 4000 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.















