ഉലകനായകൻ കമൽ ഹസ്സന്റെ മകൾ ശ്രുതി ഹസ്സൻ ലോക്ക് ഡൗൺ കാലം ചിലവഴിക്കുന്നത് ശന്തനു ഹസാരിക,അവരുടെ പൂച്ചയായ ക്ലാര എന്നിവരോടൊപ്പമാണ്. കഴിഞ്ഞ ദിവസം പിയാനോ വായിക്കുന്ന വീഡിയോ താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.
ശ്രുതി ഹസ്സന്റെ ബോയ് ഫ്രണ്ട് കൂടിയാണ് ശന്തനു ഹസാരിക. സാമൂഹ്യമാധ്യമങ്ങളിൽ ഇവരുടെ ഫോട്ടോകൾ വൈറൽ ആയിരിക്കുകയാണ്. ചിത്രത്തിന് ക്യൂട്ടീസ് എന്നും തെന്നിന്ത്യൻ താരം തമന്ന കമന്റ് ചെയ്തു.
















