ചെന്നൈ: നടന്‍ മന്‍സൂര്‍ അലിഖാന്‍ ആശുപത്രിയില്‍. വൃക്ക സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ഇദ്ദേഹത്തെ ഉടന്‍ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്നും നടികര്‍ സംഘം ട്വിറ്ററിലൂടെ അറിയിച്ചു. വിവിധ പരിശോധനകളില്‍ വൃക്കയില്‍ വലിയ കല്ല് രൂപം കൊണ്ടതായി കണ്ടെത്തി. വൃക്കയിലെ തടസം പരിഹരിക്കുന്നതിന് ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്.
അതേസമയം, കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട മന്‍സൂറിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് താരത്തിനെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു. വാക്‌സിനെതിരേ വ്യാജപ്രചാരണം നടത്തിയതിന് മന്‍സൂര്‍ അലി ഖാന് മദ്രാസ് ഹൈക്കോടതി രണ്ട് ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തു. കോവിഷീല്‍ഡ് വാക്‌സിന്‍ വാങ്ങാനായി രണ്ട് ലക്ഷം രൂപ തമിഴ്‌നാട് ആരോഗ്യവകുപ്പില്‍ അടയ്ക്കാനാണ് ഉത്തരവിട്ടത്. കോവിഡ് വാക്‌സിന്‍ എടുത്തതുകൊണ്ടാണ് നടന്‍ വിവേക് മരിച്ചതെന്നായിരുന്നു നടന്റെ ആരോപണം.
Actor #MansoorAliKhan has been hospitalized because of a block in the kidney owing to the presence of a large stone. All tests have been taken as he is getting ready for a surgery.
PRO #Govindaraj +91 98412 83050 pic.twitter.com/d76goWX9Zw— NadigarSangam PrNews (@NadigarsangamP)
May 10, 2021
















