ഉന്നാവ്: ഗംഗാനദിയില്‍ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നതിന് പിന്നാലെ, ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ മണലില്‍ കുഴിച്ചിട്ട നിലയില്‍. ഉന്നാവിലെ ബക്‌സര്‍ ഗ്രാമത്തിനടുത്തുള്ള നദീതീരത്താണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഈ മൃതദേഹങ്ങള്‍ കുഴിച്ചിട്ടതാണോ അതോ തീരത്ത് വന്നടിഞ്ഞതാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. എന്നാല്‍ ചില മൃതദേഹങ്ങള്‍ കുഴിച്ചിട്ട നിലയിലാണുള്ളതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഇത്തരത്തില്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ കണ്ടെത്തിയതെങ്ങനെ എന്ന് കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. ഫത്തേപ്പൂര്‍, റായ്ബറേലി, ഉന്നാവ് എന്നീ ജില്ലകളില്‍ നിന്ന് മൃതദേഹങ്ങള്‍ എത്തിച്ച് സംസ്‌കരിക്കുന്ന ഇടമാണ് ബക്‌സര്‍ ഗ്രാമത്തിനടുത്തുള്ള ഗംഗാതീരം.
















