ഭോപാല്‍: മധ്യപ്രദേശില്‍ ഭീതി പടര്‍ത്തി ബ്ലാക്ക് ഫംഗസും. ഇതുവരെ 50 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. കണ്ണ്, കവിള്‍ എന്നിവടങ്ങളിലെ നിര്‍വീക്കം, മൂക്കിലെ തടസം, ശരീര വേദന,ചുമ ശ്വാസ തടസം, തലവേദന, ചര്‍ദ്ദി തുടങ്ങിയവയാണ് മ്യുകോര്‍മൈകോസിസ് എന്നറിയപ്പെടുന്ന ബ്ലാക്ക് ഫംഗസിന്റെ ലക്ഷണങ്ങള്‍. അതേസമയം, മ്യൂക്കോര്‍മിസെറ്റസ് എന്ന പൂപ്പല്‍ മൂലമുണ്ടാകുന്ന അപൂര്‍വ രോഗമാണിത്. പ്രതിരോധ ശേഷി കുറയ്ക്കുന്ന മരുന്നുകള്‍ സ്ഥിരമായി കഴിക്കുന്നവര്‍ക്കാണ് രോഗം പ്രധാനമായും ബാധിക്കുന്നത്.
















