ന്യൂഡൽഹി: സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂടിന് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹം നിലവിൽ ക്വാറന്റീനിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമെന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ.
കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അദ്ദേഹം അധ്യക്ഷനായ ബെഞ്ച് ഏതാനും ദിവസത്തേക്ക് കേസുകൾ പരിഗണിക്കില്ല.
രാജ്യത്തെ കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി സ്വമേധയ എടുത്ത് കേസ് പരിഗണിക്കുന്നത് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ്. വിഷയം നാളെ പരിഗണിക്കാനിരിക്കെയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
















