ചെന്നൈ: തമിഴ് നടന്‍ മാരന്‍ കോവിഡ് ബാധിച്ച് മരിച്ചു. 48 വയസായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രണ്ട് ദിവസം മുന്‍പാണ് അദ്ദേഹത്തെ ചെങ്കല്‍പ്പേട്ട് ഗവണ്മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഗില്ലി, കുരുവി ,ബോസ് എങ്കിറ ബാസ്‌കരന്‍, ഡിഷൂം, വേട്ടൈക്കാരന്‍, കെജിഎഫ് തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള മാരന്റെ മരണം തമിഴ് സിനിമലോകത്ത് ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.
















