വ്യാജവാര്‍ത്തയില്‍ പ്രതികരണവുമായി നടന്‍ മുകേഷ് ഖന്ന. നടന്‍ മരിച്ചെന്ന് തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ താന്‍ മരിച്ചിട്ടില്ലെന്നും പൂര്‍ണ ആരോഗ്യവാനായി ഇരിക്കുന്നവെന്നും നടന്‍ പറഞ്ഞു. ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ച വിഡിയോയിലൂടെയാണ് താന്‍ ജീവനോടെയുണ്ടെന്ന് വിവരം 62 കാരനായ താരം അറിയിച്ചത്.
ഞാന്‍ പൂര്‍ണആരോഗ്യവാനായി ഇരിക്കുന്നു. അഭ്യൂഹങ്ങളെല്ലാം തള്ളിക്കളയുകയാണ്. ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇതാണ് സോഷ്യല്‍ മീഡിയയുടെ പ്രശ്‌നം. മാനസിക വൈകല്യമുള്ള ഇത്തരം ആളുകള്‍ക്ക് എന്ത് ചികിത്സയാണ് നല്‍കേണ്ട്. ഇത്തരക്കാരെ ആരാണ് ശിക്ഷിക്കേണ്ടത്. ഇത്രയും മതി. ഇപ്പോള്‍ തന്നെ കൂടുതലായി. വ്യാജ വാര്‍ത്തകള്‍ അവസാനിപ്പിക്കാനുള്ള നടപടിയെടുക്കണം- മുകേഷ് ഖന്ന വീഡിയോയിലൂടെ പറഞ്ഞു. കൂടാതെ താരം കോവിഡ് ബാധിതനായിരുന്നുവെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതും താരം തള്ളി. തനിക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്നും നിങ്ങളുടെ അനുഗ്രഹത്തില്‍ സുഖമായി ഇരിക്കുന്നു എന്നും നടന്‍ വ്യക്തമാക്കി.
















