ചെന്നൈ: തമിഴ്‌നടൻ നെല്ലയ് ശിവ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 69 വയസ്സായിരുന്നു. തിരുനെൽവേലിയിലെ പനകുടിയിലുള്ള തന്റെ വീട്ടിൽ വച്ചാണ് മരണം. ഇതോടെ 35 വർഷം നീണ്ട സിനിമാജീവിതത്തിന് അന്ത്യമാകുകയാണ്.
1985 -ൽ പാണ്ട്യരാജൻ സംവിധാനം ചെയ്ത ആൺപാവം എന്ന ചിത്രത്തിലൂടെയാണ് സിനിമ ജീവിതം ആരംഭിച്ചത്. വെട്രി കൊടി കാറ്റ്, മഹാപ്രഭു, സാമി, അൻബേ ശിവം, തിരുപ്പാച്ചി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
















