മസ്‌കത്ത്: ചെറിയ പെരുന്നാള്‍ പ്രമാണിച്ച് 460 തടവുകാരെ പൊതുമാപ്പ് നല്‍കി വിട്ടയക്കാന്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ഉത്തരവ് പുറപ്പെടുവിച്ചു. ഇവരില്‍ 161 പ്രവാസികളും ഉള്‍പ്പെടുന്നു. രാജ്യത്ത് വിവിധ കുറ്റ കൃത്യങ്ങളില്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വരുന്നവരെയാണ് പൊതുമാപ്പ് നല്‍കി വിട്ടയക്കുന്നത്.
















