അന്തരിച്ച രാഷ്ട്രീയ നേതാവ് കെ.ആർ ഗൗരിയമ്മക്ക് ആദരാഞ്ജലിയർപ്പിച്ച് കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധി. നിരവധി പേർക്ക് പ്രചോദനമായി ഗൗരിയമ്മ അവശേഷിക്കുമെന്നാണ് രാഹുൽ ട്വിറ്ററിൽ കുറിച്ചത്.
‘കെ.ആർ ഗൗരിയമ്മയുടെ കുടുംബത്തിന് എന്‍റെ ഹൃദയപൂർവമുള്ള അനുശോചനം. കേരള രാഷ്ട്രീയത്തിലെ ഭീമൻ സാന്നിധ്യമായിരുന്നു അവർ. നിരവധി പേർക്ക് പ്രചോദനമായി അവർ അവശേഷിക്കുന്നു. അത്യുജ്ജ്വലമായ അവരുടെ ജീവിത യാത്രക്ക് പ്രണാമങ്ങൾ’ എന്ന് രാഹുൽ ട്വീറ്റ് ചെയ്തു.
















