മലയാളികൾക്ക് പ്രിയങ്കരിയാണ് സിനിമ താരം അഞ്ജലി നായർ. ഒട്ടേറെ ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത താരം കൂടിയാണ് അഞ്ജലി. ഇപ്പോൾ സിനിമകളിൽ അഭിനയിച്ചാൽ കിട്ടുന്ന പ്രതിഫല കണക്കിനെ പറ്റി പറഞ്ഞിരിക്കുകയാണ് താരം.
സിനിമയിൽ തനിക്ക് ചെറിയ പ്രതിഫലം മാത്രമാണ് ലഭിക്കുന്നതെന്ന് താരം പറഞ്ഞു. എന്നാൽ ചിലർ പ്രതിഫലം നല്കാറില്ലെന്നും താരം പറഞ്ഞു.ദുഃഖ പുത്രിയുടെ മുഖം ഉള്ളത് കൊണ്ട് ആരോടും ഒന്നും തിരിച്ച പറയില്ലെന്ന് ഉറപ്പ് ഉള്ളത് കൊണ്ടായിരിക്കും ഇതെന്നും താരം കൂട്ടി ചേർത്തു.
കമ്മട്ടിപ്പാടത്തിൽ അഭിനയിച്ചപ്പോൾ ഒരു ദിവസം 3000 രൂപയാണ് ലഭിച്ചത്. ഇപ്പോഴും പലരും പ്രതിഫലം നൽകാറില്ല,എന്നാൽ ചിലർ ചെറിയ പ്രതിഫലം നൽകും. തന്റെ കടങ്ങളും ചിലവും കഴിഞ്ഞു തനിക്ക് ഒരു നല്ല ചെരുപ്പ് വാങ്ങാൻ പോലും ചിലപ്പോൾ കാശ് ഉണ്ടാകില്ലെന്നും താരം പറഞ്ഞു.ഈ ചെറിയ വരുമാനം കൊണ്ടാണ് കുടുംബം പോറ്റുന്നത്.
പലർക്കും ഇത് അറിയാം. അതിനാലാണ് പലരും തങ്ങളുടെ സിനിമയിൽ ചെറിയ വേഷങ്ങൾ തനിക്ക് നൽകുന്നത്. പലരും അച്ചാറെന്ന് തന്നെ കളിയാക്കാറുണ്ടെന്നും താരം പറഞ്ഞു. ഒരുവിധം എല്ലാ സിനിമയിലും ഉള്ളത് കൊണ്ടാണിത്.
















