തിരുവനന്തപുരം: കെ ആർ ഗൗരിയമ്മയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മുൻ മുഖ്യമന്ത്രിയും സി പി ഐ എം നേതാവുമായ വി എസ് അച്യുതാനന്ദൻ. അതീവ ദുഃഖത്തോടെയാണ് വാർത്ത കേട്ടതെന്നും കേരള ചരിത്രത്തിന്റെ ഭാഗമായിരുന്നു ഗൗരിയമ്മയെന്നും വി എസ് അച്യുതാനനന്ദൻ പറഞ്ഞു.
കേരളത്തിൽ പാർട്ടി കെട്ടിപ്പടക്കുന്നതിന് പ്രധാന പങ്ക് വഹിച്ചിരുന്ന ആളാണ് ഗൗരിയമ്മ. അതിനാൽ ഗൗരിയമ്മ ചിത്രത്തിന്റെ ഭാഗം തന്നെയാണ്. വ്യക്തിപരമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന ഗൗരിയമ്മയുടെ നിര്യാണത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.
















