കോയമ്പത്തൂർ: നിർമാതാവ് കെ എസ് രാമമൂർത്തി അന്തരിച്ചു. പോത്തനൂർ കതിരവൻ നഗറിലെ വീട്ടിലായിരുന്നു അന്ത്യം. 20 വർഷമായി ഇവിടെയാണ് താമസിക്കുന്നത്.സംവിധായകൻ കെ എസ് സേതുമാധവന്റെ ഇളയ സഹോദരനാണ്. കമൽ ഹസ്സന്റെ ആദ്യ മലയാള സിനിമയായ ‘കന്യാകുമാരി’അടക്കം ഇരുപതോളം മലയാള സിനിമകൾ നിർമിച്ചിട്ടുണ്ട്.
















