പാലക്കാട്: സിപിഎം നേതാവ് എ അയ്യപ്പന്‍ അന്തരിച്ചു. ദീര്‍ഘകാലം പാര്‍ട്ടി വടക്കഞ്ചേരി ഏരിയാ സെക്രട്ടറിയും, ജില്ലാ കമ്മിറ്റി അംഗവുമായി പ്രവര്‍ത്തിച്ച അദ്ദേഹം പാലക്കാട് ജില്ലയില്‍ കര്‍ഷക തൊഴിലാളി പ്രസ്ഥാനത്തിന്റെ മുന്‍ നിര നേതാക്കളില്‍ ഒരാളായിരുന്നു. നിലവില്‍ കെഎസ്‌കെടിയു സസ്ഥാന കമ്മറ്റി അംഗമാണ്. കൂടാതെ നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അയ്യപ്പന്‍ മിച്ചഭൂമി സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസമനുഷ്ഠിച്ചിട്ടുണ്ട്.
















