വൃക്കസംബന്ധമായ പ്രശ്നത്തെ തുടര്‍ന്ന് നടന്‍ മന്‍സൂര്‍ അലി ഖാൻ ആശുപത്രിയില്‍. അത്യാഹിത വിഭാഗത്തിലാണ് നടനെ പ്രവേശിപ്പിച്ചത്. അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വരുമെന്നാണ് റിപ്പോർട്ട് .
കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട മന്‍സൂറിന്റെ പ്രസ്താവന മുൻപ് വിവാദമായിരുന്നു. സംഭവത്തില്‍ നടനെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു. കോവിഷീല്‍ഡ് വാക്സിന്‍ വാങ്ങാനായി രണ്ട് ലക്ഷം രൂപ തമിഴ്നാട് ആരോഗ്യവകുപ്പില്‍ അടയ്ക്കാനാണ് താരത്തിനോട് ഉത്തരവിട്ടത്.
















