തിരുവനന്തപുരം: ഈ മാസത്തെ ഭക്ഷ്യക്കിറ്റ് വിതരണം മെയ് പതിനഞ്ചിന് ആരംഭിക്കും. 10 ഇനങ്ങൾ അടങ്ങിയ കിറ്റ് ആദ്യഘട്ടത്തിൽ മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കാകും ലഭിക്കുക. ഏപ്രിൽ മാസത്തിലെ സൗജന്യഭക്ഷ്യകിറ്റ് വിതരണം ഇപ്പോഴും തുടരുന്നതിനിടെയാണ് അന്ത്യോദയ അന്നയോജന റേഷൻ കാർഡ് ഉടമകൾക്കുള്ള കിറ്റ് വിതരണം സംസ്ഥാന സർക്കാർ ആരംഭിക്കുന്നത്.
കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പിഎംജികെഎവൈ) പ്രകാരമുള്ള റേഷൻ വിതരണവും ശനിയാഴ്ച മുതൽ ആരംഭിക്കും. മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്ക് രണ്ട് മാസത്തേക്കാകും റേഷൻ ലഭ്യമാകുക. 5 കിലോ അരി അല്ലെങ്കിൽ ഗോതമ്പ്, ഒരു കിലോ പയർ അല്ലെങ്കിൽ കടല എന്നിവയാകും കേന്ദ്ര സർക്കാരിൻ്റെ കിറ്റിൽ ഉണ്ടാകുക.
അതേസമയം, അവശ്യസാധനങ്ങളും മരുന്നുകളും വീട്ടിലെത്തിക്കുന്നതിനായി കണ്‍സ്യൂമര്‍ഫെസ് ആരംഭിക്കുന്ന ഓണ്‍ലൈന്‍ വെബ്‌പോര്‍ട്ടലിന്റെ പ്രകാശനം ഇന്ന് 11ന് കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് നിര്‍വഹിക്കും. കണ്‍സ്യൂമര്‍ഫെഡ് കോഴിക്കോട് റീജണല്‍ ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് അദ്ധ്യക്ഷത വഹിക്കും.
















