കൊച്ചി: കേരള സർക്കാർ വിലകൊടുത്തുവാങ്ങിയ മൂന്നരലക്ഷം ഡോസ് വാക്സിന് ഇന്ന് കൊച്ചിയിലെത്തും. ഉച്ചയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇവ എത്തുമെന്നാണ് വിവരം. സെറം ഇന്‍സ്ററിറ്റ്യൂട്ടില്‍ നിന്ന് വാങ്ങിയ കോവിഷീല്‍ഡ് വാക്സിനാണ് എത്തുക.
ഇന്ന് ഉച്ചക്ക് 12 മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് വാക്സിൻ വഹിച്ചുള്ള വിമാനം എത്തുക. തുടര്‍ന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാഹനത്തിൽ മഞ്ഞുമ്മലിലെ കെ.എം.സി.എൽ വെയർഹൗസിലേക്ക് മാറ്റും. പിന്നീട് മറ്റ് ജില്ലകളിലേക്കും നൽകും.
18- 45 പ്രായമുളളവരിൽ ഗുരുതര രോഗം ഉള്ളവർക്കും പൊതുജനങ്ങളുമായി കൂടുതൽ ഇടപഴകുന്ന വിഭാഗങ്ങൾക്കുമാണ് ഈ വാക്സിൻ നൽകുന്നതിൽ മുൻഗണന. 8- 45 പ്രായമുളളവരിൽ നിലവിൽ കാൻസർ, വൃക്കരോഗം, ഹൃദ്രോഗം തുടങ്ങിയ മറ്റുരോഗങ്ങൾ കൊണ്ട് പ്രയാസപ്പെടുന്നവർക്കാണ് സർക്കാർ മുൻഗണന നൽകുന്നത്. ഇവർക്ക് കോവിഡ് ബാധിക്കുന്നത് കൂടുതൽ അപകടകരമാകാൻ സാധ്യതുയുള്ളതിനാലാണിത്.
സമൂഹവുമായി അടുത്തിടപഴകേണ്ടി വരുന്ന ബസ് കണ്ടക്ടര്‍മാര്‍, കടകളിലെ ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, ഗ്യാസ് ഏജന്‍സി ജീവനക്കാര്‍ എന്നിവര്‍ക്കും ആദ്യ ഘട്ടത്തില്‍ വാക്സിന് നൽകും.















