മുംബൈ: മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 48,401 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏപ്രില്‍ അഞ്ചിന് ശേഷം ഇതാദ്യമായാണ് മഹാരാഷ്ട്രയിലെ പ്രതിദിന കോവിഡ് കേസുകള്‍ അരലക്ഷത്തില്‍ താഴെ റിപ്പോര്‍ട്ട് ചെയ്യുന്നത്. 572 പേര് മരിച്ചു.
ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 51,01,737 ആയി. മരണസംഖ്യ 75,849 ആയി ഉയര്‍ന്നു. ശനിയാഴ്ച മാത്രം സംസ്ഥാനത്ത് 60,226 പേര് കോവിഡ്മുക്തരായി.
മഹാരാഷ്ട്രയിലെ വിവിധ ആശുപത്രികളിലായി 6,15,783 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്. സംസ്ഥാനത്ത് ഇതുവരെ 2,94,38,797 സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്.യില്‍ ഇന്ന് 48,401 പേര്‍ക്ക് കോവിഡ്















