ലക്നോ: കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഉത്തര്‍ പ്രദേശിലും കര്‍ഫ്യൂ നീട്ടി. മെയ് 17 വരെയാണ് നീട്ടിയത്. തിങ്കളാഴ്ച വരെയായിരുന്നു കര്‍ഫ്യൂ ഉണ്ടായിരുന്നത്. ഏപ്രില്‍ 29ന് വാരാന്ത്യ ലോക്ക് ഡൗണുകള്‍ തിങ്കളാഴ്ചകളിലേക്കും സര്‍ക്കാര്‍ നീട്ടിയിരുന്നു.
യുപിയിലും ഡൽഹിയിലും കോവിഡ് വർധിച്ചതിനെ തുടർന്ന് ഓക്സിജന്‍ ക്ഷാമവും നേരിട്ടിരുന്നു. നേരത്തെ കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വന്‍ പരാജയമാണെന്ന് ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതിയും രംഗത്തെത്തിയിരുന്നു.
അതേസമയം ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ നീട്ടി. ഒരാഴ്ചത്തേയ്ക്കാണ് ലോക്ക് ഡൗണ്‍ നീട്ടിയത്. മെട്രോ സര്‍വീസുകള്‍ ഉള്‍പ്പെടെ ഉണ്ടായിരിക്കില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് പറഞ്ഞു.
















