അഹ്മദാബാദ്; ഗുജറാത്തിൽ ഗോശാല കോവിഡ് ചികിത്സാ കേന്ദ്രം. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ തെടോഡ് ഗ്രാമത്തിലാണ് കോവിഡ് ചികിത്സയ്ക്ക് വേണ്ടി ഗോശാലയിൽ സൗകര്യം ഒരുക്കിയത്. 5000 പശുക്കൾ ഉള്ള ഗോശാലയിൽ 40 കിടക്ക ഉള്ള കോവിഡ് ആശുപത്രിയാണ് ഒരുക്കിയത്.
കോവിഡ് ബാധിതരായവരെ ഗോശാലയിൽ സജ്ജമാക്കിയ ആശുപത്രിയിൽ എത്തിച്ച് ആയുർവേദ പ്രകാരമാണ് ചികിത്സാ നൽകുന്നത്. ഈ മാസം അഞ്ചിനാണ് ആശുപത്രി പ്രവർത്തനം ആരംഭിച്ചത്. ഗ്രാമത്തിലെ ഏഴ് കോവിഡ് രോഗികളാണ് ഇപ്പോൾ ഇവിടെ ചികിത്സയിൽ ഉള്ളത്.
















