തിരുവനന്തപുരം: എറണാകുളം,തിരുവനന്തപുരം ജില്ലകളിൽ ഇന്ന് നാലായിരത്തിന് മുകളിൽ കോവിഡ് കേസുകൾ. മൂന്ന് ജില്ലകളിൽ മൂവ്വായിരത്തിനും മുകളിൽ കോവിഡ് കേസുകൾ കണ്ടെത്തി. അതേ സമയം സംസ്ഥാനത്ത് ഇന്ന് 35,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
എറണാകുളം 4767, തിരുവനന്തപുരം 4240, മലപ്പുറം 3850, കോഴിക്കോട് 3805, തൃശൂര്‍ 3753, പാലക്കാട് 2881, കൊല്ലം 2390, കോട്ടയം 2324, കണ്ണൂര്‍ 2297, ആലപ്പുഴ 2088, ഇടുക്കി 1046, പത്തനംതിട്ട 939, കാസര്‍ഗോഡ് 766, വയനാട് 655 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
















